Connect with us

mullaperiyar wood cutting issue

മുല്ലപ്പെരിയാര്‍ മരം മുറി: ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

വിവാദമായ മുല്ലപ്പെരിയാര്‍ മരം മുറിക്ക് ഉത്തരവിട്ടത് ബെന്നിച്ചന്‍ തോമസ് സ്വയം എടുത്ത തീരുമാനം ആയിരുന്നെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു

Published

|

Last Updated

തിരുവനന്തപുരം | മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്താന്‍ മരം മുറിക്ക് ഉത്തരവ് പുറത്തിറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടത്. സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി.

നേരത്തെ, വിവാദമായ മുല്ലപ്പെരിയാര്‍ മരം മുറിക്ക് ഉത്തരവിട്ടത് ബെന്നിച്ചന്‍ തോമസ് സ്വയം എടുത്ത തീരുമാനം ആയിരുന്നെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹം അഖിലേന്ത്യാ സര്‍വ്വീസ് ചട്ടം ലംഘിച്ചുവെന്നും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചുവെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.

Latest