Connect with us

mullaperiyar wood cutting issue

മുല്ലപ്പെരിയാര്‍ മരം മുറി: ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ തീരുമാനം ഇന്നുണ്ടായേക്കും

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെതിരെ നടപടി ഉറപ്പ്‌

Published

|

Last Updated

ഇടുക്കി |  മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന് മരം മുറിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി എന്ത് വേണമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമുണ്ടായേക്കും. ഉത്തരവിറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെതിരെ നടപടി ഉറപ്പാണ്. ഐ എഫ് എസ് ഉദ്യോഗസ്ഥനായത് കൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളത് കൊണ്ടാണ് തീരുമാനം വൈകുന്നത്.

ബെന്നിച്ചന് അപ്പുറം വനം-ജലവിഭവ സെക്രട്ടറിമാര്‍ക്കെതിരെ നടപടി ഉണ്ടാകുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. രണ്ട് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നായിരുന്നു ബെന്നിച്ചന്റെ വിശദീകരണം, പക്ഷെ നിയമസഭയില്‍ ഇന്നലെ വനമന്ത്രി ജലവിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറി ടികെ ജോസിനെ പിന്തുണച്ചിരുന്നു.

മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് വനം – ജലവിഭവസെക്രട്ടറിമാരില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വീശദീകരണം ചോദിച്ചിരുന്നു. അതേ സമയം ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് പങ്കെടുത്ത യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ സര്‍ക്കാറിന് നല്‍കിയ വിശദീകരണം.

Latest