oman
നിക്ഷേപകരുടെ ഭാര്യക്കും കുട്ടികള്‍ക്കും ഒമാനില്‍ മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസ
മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസയില്‍ വരുമ്പോള്‍ ഓരോ തവണയും മൂന്ന് മാസത്തില്‍ കവിയാത്ത സമയം താമസിക്കാം
മസ്‌കത്ത് | ഒമാനില്‍ നിക്ഷേപകന്റെ ഭാര്യക്കും കുട്ടികള്‍ക്കും മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസ അനുവദിക്കും. ഒരു വര്‍ഷം വരെ കാലാവധിയുണ്ടാകും. അധികൃതരുടെ അംഗീകാരം ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാം. മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസയില്‍ വരുമ്പോള്‍ ഓരോ തവണയും മൂന്ന് മാസത്തില്‍ കവിയാത്ത സമയം താമസിക്കാം. പത്ത് വര്‍ഷത്തേക്കുള്ള വിസിറ്റ്/ എന്‍ട്രി വിസക്ക് ഓരോ മൂന്ന് വര്‍ഷവും 100 റിയാലാണ് ഫീസ്. അഞ്ച് വര്‍ഷത്തേക്കുള്ളതിന് 50 റിയാല്‍ (ഓരോ മൂന്ന് വര്‍ഷവും) ആണ് ഫീസ്.
രാജ്യത്ത് പണം നിക്ഷേപിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപക വിസ അനുവദിക്കും. നിക്ഷേപകന്റെ ഭാര്യക്കും കുട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രഥമ കുടുംബാംഗങ്ങള്‍ക്കും റസിഡന്‍സി വിസ നല്‍കും.