isl 2022
തകര്‍പ്പന്‍ പ്രകടനവുമായി വീണ്ടും മുംബൈ; ഇത്തവണ തറപറ്റിച്ചത് ബെംഗളൂരുവിനെ
ബെംഗളൂരു എഫ് സിയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് മുംബൈ കശക്കിയെറിഞ്ഞത്.

മുംബൈ | കഴിഞ്ഞയാഴ്ച ചെന്നൈക്കെതിരെ നേടിയ ആറ് ഗോള്‍ വിജയത്തിന് പിന്നാലെ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് മുംബൈ സിറ്റി എഫ് സി. ബെംഗളൂരു എഫ് സിയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് മുംബൈ കശക്കിയെറിഞ്ഞത്. മുംബൈയില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നിലായിരുന്നു മുംബൈയുടെ പ്രകടനം.
ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകളുടെ ലീഡുമായി മുംബൈ ആധിപത്യം ഉറപ്പിച്ചിരുന്നു. 14ാം മിനുട്ടില്‍ ജോര്‍ജ് ഡയസ് ആണ് ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. ബെംഗളൂരുവിന്റെ അലന്‍ കോസ്റ്റയുടെ പിഴവ് മുതലെടുത്തായിരുന്നു ഈ ഗോള്‍. 32ാം മിനുട്ടില്‍ ലലെംഗ്മാവിയ റാള്‍ട്ടെ രണ്ടാം ഗോളും നേടി.
രണ്ടാം പകുതി ആരംഭിച്ച് ഏറെ വൈകാതെ 58ാം മിനുട്ടില്‍ ജോര്‍ജ് ഡയസിന്റെ അസിസ്റ്റില്‍ ബിപിന്‍ സിംഗ് മൂന്നാം തവണയും ബെംഗളൂരുവിന്റെ വല ചലിപ്പിച്ചു. അവസാന ഗോള്‍ 74ാം മിനുട്ടില്‍ ലല്ലിയന്‍സുവല ഛാംഗ്‌തെയുടെ വകയായിരുന്നു.