Connect with us

National

ഐഎസ്എല്ലില്‍ കലാശപ്പോരില്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി എഫ്‌സി

ഇഞ്ചുറി ടൈമില്‍ വോചസിന്റെ ഗോളിലൂടെ മുംബൈ വിജയവും കിരീടവും ഉറപ്പിച്ചു.

Published

|

Last Updated

കൊല്‍ക്കത്ത |  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കലാശപ്പോരില്‍ കിരീട നേട്ടവുമായി മുംബൈ സിറ്റി എഫ്‌സി. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഐഎസ്എല്‍ ഷീല്‍ഡ് ജേതാക്കളായ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയാണ് മുംബൈ സിറ്റി കപ്പുയര്‍ത്തിയത്.തുടക്കത്തില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് മുംബൈ ഐഎസ്എല്‍ കിരീടം നേടിയത്.

മികച്ച മത്സരമാണ് ഇരു ടീമുകളും കാഴ്ചവച്ചത്. തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചുകളിച്ചു. 44 മിനിട്ടിന് ശേഷമാണ് ആദ്യം വല കുലുങ്ങിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് ഒരു മിനിട്ട് മുന്‍പ് കമ്മിംഗ്‌സിലൂടെ മോഹന്‍ ബഗാന്‍ ലീഡെടുത്തു. രണ്ടാം പകുതിയില്‍ മുംബൈ കളം നിറഞ്ഞു, 53ആം മിനിട്ടില്‍ പെരേര ഡിയാസിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച മുംബൈ 81ആം മിനിട്ടില്‍ ബിപിന്‍ സിംഗിലൂടെ ലീഡെടുത്തു. ഇഞ്ചുറി ടൈമില്‍ വോചസിന്റെ ഗോളിലൂടെ മുംബൈ വിജയവും കിരീടവും ഉറപ്പിച്ചു.