Connect with us

ISL 2021- 22

നിര്‍ണായക മത്സരത്തില്‍ മുംബൈ എഫ് സിക്ക് തോല്‍വി; ബ്ലാസ്‌റ്റേഴ്‌സ് സെമിയിൽ

ഹൈദരാബാദ് എഫ് സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ തോല്‍വി.

Published

|

Last Updated

പനാജി | സെമി സാധ്യതക്ക് ജീവന്‍ വെപ്പിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിക്ക് തോല്‍വി. ഇതോടെ, മുന്‍ ചാംപ്യന്‍മാര്‍ സീസണില്‍ നിന്ന് പുറത്താകുകയും കേരള ബ്ലാസേഴ്‌സിറ്റിന്റെ സെമി പ്രവേശനം ഉറപ്പാകുകയും ചെയ്തു. ഹൈദരാബാദ് എഫ് സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ തോല്‍വി.

ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടാന്‍ ഹൈദരാബാദിന് സാധിച്ചു. 14ാം മിനുട്ടില്‍ രോഹിത് ദാനുവാണ് ഹൈദരാബാദിന്റെ ആദ്യ ഗോള്‍ നേടിയത്. 41ാം മിനുട്ടില്‍ ജോയല്‍ ചിയാനീസ് രണ്ടാം ഗോളുമടിച്ചു. യാസിര്‍ മുഹമ്മദായിരുന്നു അസിസ്റ്റ്.

76ാം മിനുട്ടില്‍ കാഷ്യോ ഗബ്രിയേലിന്റെ ഫ്രീകിക്കില്‍ മൗര്‍താദ ഫാള്‍ ആണ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്. റഫറി ഹരീഷ് കുന്ദുവിന് തൻ്റെ കൈവശമുള്ള കാർഡുകളൊന്നും പുറത്തെടുക്കേണ്ടി വന്നില്ലായെന്നത് ഇരുടീമുകളുടെയും മാന്യമായ കളിയെയാണ് അടയാളപ്പെടുത്തുന്നത്.

---- facebook comment plugin here -----

Latest