Connect with us

ധർമധ്വജവും കൈകളിലേന്തി ധാർമിക വിപ്ലവ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ മുഴക്കി രാജ്യത്തിന്റെ മുക്കുമൂലകളിൽ നിന്ന് പല കൈവഴികളായി ഒഴുകിപ്പടർന്ന് അവർ മുംബൈയിൽ ജനസാഗരം തീർത്തു. മുംബൈ ഗോവണ്ടിയിലെ ഏകതാ ഉദ്യാൻ എന്ന് പേരിട്ട
ദേവ്‌നാർ മൈതാനം ഇന്നലെ കണ്ട കാഴ്ച ഓരോ ഇന്ത്യക്കാരനും പ്രതീക്ഷ പകരുന്നതാണ്. കേരളത്തിൽ രൂപപ്പെട്ടു വികസിച്ചു വന്ന്, അര നൂറ്റാണ്ടിന്റെ തടയെടുപ്പുള്ള വിദ്യാർഥി സംഘടന, എസ് എസ് എഫ് നടത്തിയ ദേശീയ സമ്മേളനം രാജ്യം ശ്രദ്ധിക്കുന്ന മുന്നേറ്റമായി മാറി. കേരളത്തിലെ ഒരു സാമൂഹിക സംഘടനയുടെ ചരിത്രത്തിലെ നിർണായകവും അത്യപൂർവവുമായ ഒരു അധ്യായമായി മുംബൈ സമ്മേളനമെന്നത് അവിതർക്കിതം. കേരളം ദേശീയതയിലേക്ക് നടത്തിയ ചരിത്രപരമായ ജൈത്ര യാത്രയെന്ന് ഈ ഉദ്യമത്തെ ഒറ്റവാചകത്തിൽ വിലയിരുത്താം.

 

വീഡിയോ കാണാം