Connect with us

Ongoing News

പ്രഥമ വനിതാ പ്രിമിയർ ലീഗ് കിരീടമുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്

അവസാന ഓവറിൽ 7 വിക്കറ്റിനാണ് ഡൽഹി കാപിറ്റൽസിനെ മുംബൈ പരാജയപ്പെടുത്തിയത്

Published

|

Last Updated

മുംബൈ | വനിതാ പ്രീമിയര്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ കിരീടമുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ശക്തരായ ഡല്‍ഹി കാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യന്‍സ് കിരീടം ഉയര്‍ത്തിയത്. ആവേശം നിറഞ്ഞ മത്സരത്തിൽ അവസാന ഓവറിലാണ് മുംബൈ ഇന്ത്യന്‍സ് വിജയം കൈപ്പിടിയിലൊതുക്കിയത്.
സ്‌കോര്‍: ഡല്‍ഹി കാപിറ്റല്‍സ്: 20 ഓവറില്‍ 131/9. മുംബൈ ഇന്ത്യന്‍സ്: 19.3 ഓവറില്‍  134/3.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കാപിറ്റല്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 131 റണ്‍സാണ് നേടിയത്. 35 റണ്‍സ് നേടിയ നായിക മെഗ് ലാന്നിംഗ് ആണ് കാപിറ്റല്‍സിന്റെ ടോപ് സ്‌കോറര്‍. 27 റണ്‍സ് വീതം നേടി പുറത്താകാതെ നിന്ന ശിഖ പാണ്ഡെയും രാധ യാദവും ചേര്‍ന്ന് പത്താം വിക്കറ്റില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് കാപിറ്റല്‍സിനെ 100 കടത്തിയത്. 16 ഓവറില്‍ 79ന് ഒമ്പത് എന്ന നിലയില്‍ അടിപതറിയ ടീമിനെ ഇരുവരും ചേര്‍ന്ന് പൊരുതാവുന്ന സ്‌കോറിലെത്തിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഇസ്സി വോങ്ങ്, ഹൈലി മാത്യൂസ് എന്നിവരാണ് കാപിറ്റല്‍സിനെ എറിഞ്ഞിട്ടത്. അമേലിയ കെര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെയും തുടക്കം പരുങ്ങലിലായിരുന്നു. എന്നാല്‍, വണ്‍ ഡൗണായി ഇറങ്ങിയ നാറ്റ് സിവര്‍ ബ്രന്റ് ടീമിനെ ജയത്തിലേക്ക് നയിച്ചു. 55 പന്തില്‍ 60 റണ്‍സുമായി നറ്റ് സിവര്‍ ബ്രന്റ് പുറത്താകാതെ നിന്നു. നായിക ഹര്‍മന്‍ പ്രീത് കൗര്‍ 37 റണ്‍സ് നേടി നറ്റ് സിവര്‍ ബ്രന്റിനൊപ്പം മുംബൈയെ വിജയത്തിലേക്കെത്തിച്ചു.

---- facebook comment plugin here -----

Latest