Connect with us

International

മുംബൈ ഭീകരാക്രമണം: മുഖ്യ സൂത്രധാന്‍ തഹാവ്വുര്‍ റാണയുടെ ഹരജി തള്ളി, ഇന്ത്യക്ക് കൈമാറാമെന്ന് യു എസ് സുപ്രീം കോടതി

കേസില്‍ നേരത്തെ തഹാവ്വുര്‍ റാണയ്‌ക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Published

|

Last Updated

വാഷിങ്ടണ്‍ | മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ തഹാവ്വുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യു എസ് സുപ്രീം കോടതി. ഇന്ത്യയ്ക്ക് വിട്ടുകൊടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പാക് വംശജനായ കനേഡിയന്‍ പൗരന്‍ റാണ നല്‍കിയ അടിയന്തര ഹേബിയസ് കോര്‍പസ് ഹരജി തള്ളിക്കൊണ്ടാണ് ഉത്തരവ്. യു എസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ആണ് ഹരജി തള്ളിയത്. ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുമെന്ന് ആരോപിച്ചായിരുന്നു റാണയുടെ ഹരജി.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്. മുംബൈ ഭീകരാക്രമണ കേസില്‍ നേരത്തെ തഹാവ്വുര്‍ റാണയ്‌ക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഭീകരാക്രമണത്തിന് യു എസ് പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് എല്ലാ സഹായവും നല്‍കിയത് തഹാവ്വുര്‍ റാണയാണെന്നാണ് എന്‍ ഐ എ കണ്ടെത്തിയത്. 2008 നവംബര്‍ 26നാണ് മുംബൈയില്‍ ഭീകരാക്രമണം നടന്നത്. ആറ് യു എസ് വംശജര്‍ ഉള്‍പ്പടെ 166 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

Latest