Connect with us

National

മുംബൈ ഭീകരാക്രമണം; ഹെഡ്ലിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎ

ഒരാഴ്ച്ചയായി എന്‍ഐഎ കസ്റ്റഡിയിലുള്ള തഹാവൂര്‍ റാണയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

Published

|

Last Updated

ന്യൂഡല്‍ഹി| മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ ഐ എ. ഇതിനായി അമേരിക്കയുടെ സഹായം എന്‍ ഐ എ തേടുമെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ അമേരിക്കയില്‍ ജയിലിലാണ് ഹെഡ്ലി. ഒരാഴ്ച്ചയായി എന്‍ഐഎ കസ്റ്റഡിയിലുള്ള തഹാവൂര്‍ റാണയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. റാണയില്‍ നിന്ന് മുംബൈ ഭീകരാക്രണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്‍ ഐ എ സംഘം.

തഹാവൂര്‍ റാണയുടെ സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് ഹെഡ്‌ലി മുംബൈയില്‍ എത്തിയിരുന്നത്. ആദ്യമായി മുംബൈയില്‍ എത്തിയ ഹെഡ്‌ലിയ്ക്ക് റാണയുടെ നിര്‍ദ്ദേശപ്രകാരം ബഷീര്‍ ഷെയ്ക്ക് എന്ന വ്യക്തിയാണ് താമസിക്കാനുള്ള ഹോട്ടലും പുതിയ ഓഫീസ് സൗകര്യവും കണ്ടെത്തി നല്‍കിയത്. റാണയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഷെയ്ഖ് ഹെഡ്‌ലിയെ സ്വീകരിച്ചതെന്നും ഏജന്‍സി വ്യക്തമാക്കുന്നു. അതേസമയം റാണയുടെയും ഹെഡ്‌ലിയുടെയും പദ്ധതികള്‍ സംബന്ധിച്ച് ഷെയ്ക്കിന് വിവരമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഏജന്‍സി വ്യക്തത നല്‍കിയിട്ടില്ല.

മുംബൈ ജോഗ്വേരി സ്വദേശിയാണ് ബഷീര്‍ ഷെയ്ഖ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ പട്ടികയില്‍ ഷെയ്ക്ക് ഇല്ല. ഇയാള്‍ പിന്നീട് ഇന്ത്യ വിട്ടെന്നാണ് വിവരം.

 

 

Latest