Connect with us

Ongoing News

പതിരാനയുടെ തീയുണ്ടകൾക്ക് മുന്നിൽ 139 റണ്‍സിലൊതുങ്ങി മുംബൈ

15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടിയ മതീഷ പതിരാനയുടെ പന്തുകള്‍ക്കു മുന്നില്‍ മുംബൈ വിറച്ചു.

Published

|

Last Updated

ചെന്നൈ | ആതിഥേയരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിൻ്റെ ബോളര്‍മാര്‍ക്ക് മുന്നില്‍ പതറിയ മുംബൈക്ക് 139 റണ്‍സ്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ചെന്നൈക്ക് മുന്നിൽ 140 എന്ന വിജയലക്ഷ്യം കുറിച്ചത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ നേടിയ മതീഷ പതിരാനയുടെ പന്തുകള്‍ക്കു മുന്നില്‍ മുംബൈ താരങ്ങള്‍ നിന്ന് വിറക്കുകയായിരുന്നു.

64 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. സൂര്യ കുമാര്‍ യാഥവ് (26), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (20) എന്നിവര്‍ കൂടി മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കടന്നത്.

രോഹിത് ശര്‍മ ഈ സീസണിലെ തുടര്‍ച്ചയായ മോഷം പ്രകടനം ഇന്നും തുടര്‍ന്നു. മൂന്ന് ബോള്‍ നേരിട്ട രോഹിതിന് റണ്‍സൊന്നും നേടാനായില്ല. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തിലും ഇതു തന്നെയായിരുന്നു രോഹതിന്റെ പ്രകടനം. ഇതിന്റെ പേരില്‍ വ്യാപക പഴി കേള്‍ക്കുകയാണ് മുംബൈ നായകന്‍.

രാജസ്ഥാനെതിരായ മത്സരത്തില്‍ 14 പന്തില്‍ 45 റണ്‍സെടുത്ത വിജയശില്‍പി ടീം ഡേവിഡ് നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി.

അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ നെഹാല്‍ വധേര, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അര്‍ശദ് ഖാന്‍ എന്നിവരാണ് പതിരാനക്ക് മുന്നില്‍ വീണത്.

പതിരാനക്ക് പുറമെ ദീപക് ചാഹര്‍, തുശാര്‍ ദേഷ്പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

---- facebook comment plugin here -----

Latest