Kerala
മുനമ്പം കമ്മീഷന്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും
പ്രദേശവാസികളെ സംരക്ഷിക്കുകയാണ് ഉദ്ദേശ്യമെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍

കൊച്ചി | മുനമ്പം നിവാസികളെ സംരക്ഷിക്കുകയാണ് സര്‍ക്കാറിന്റെ ഉദ്ദേശ്യമെന്നും കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ഇനി തടസ്സമില്ല. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. മുനമ്പം കമ്മീഷന്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും. ഹിയറിംഗ് കഴിഞ്ഞിരുന്നു. ഇനി പഠിച്ച് റിപോര്‍ട്ട് തയ്യാറാക്കിയാല്‍ മതി.
മെയ് 31നകം റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി നടപടിക്ക് പിന്നാലെയായിരുന്നു പ്രതികരണം.
സര്‍ക്കാര്‍ അപ്പീലിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന് വെള്ളിയാഴ്ച നടന്ന വാദത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.