Kerala
മുനമ്പം; അന്തിമ വിധി പുറപ്പെടുവിക്കുന്നതില്‍ വഖ്ഫ് ട്രൈബ്യൂണലിനെ വിലക്കി ഹൈക്കോടതി
വഖ്ഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്.

കൊച്ചി | മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവ് ഇറക്കുന്നതിന് വിലക്ക്. കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണലിനാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍, കേസില്‍ വാദം തുടരുന്നതിന് തടസ്സമില്ല.
വഖ്ഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്. ഫാറൂഖ് കോളജ് മാനേജ്‌മെന്റിനും കോടതി നോട്ടീസയച്ചു. പറവൂര്‍ സബ് കോടതിയില്‍ നിന്ന് രേഖകള്‍ വിളിച്ചുവരുത്തണമെന്ന ഹരജി തള്ളിയതിന് എതിരെയായിരുന്നു അപ്പീല്‍. വഖ്ഫ് ട്രൈബ്യൂണലിന്റെ അപ്പീല്‍ ഹൈക്കോടതി ഈമാസം 26ന് പരിഗണിക്കും.
മുനമ്പത്തെ ഭൂമി ഏറ്റെടുത്ത വഖ്ഫ് ബോര്‍ഡിന്റെ ഉത്തരവ് ട്രൈബ്യൂണല്‍ പരിശോധിച്ചിരുന്നു. ഭൂമി വഖ്ഫാണോ ദാനമാണോ എന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ട്രൈബ്യൂണല്‍ പരിശോധിക്കും.
---- facebook comment plugin here -----