Connect with us

Eranakulam

മുനമ്പം പ്രശ്നം: മുസ്‍ലിം ലീഗ് നേതാക്കൾ ലത്തീൻ കത്തോലിക്ക സഭ മെത്രാൻ സമിതിയുമായി കൂടിക്കാഴ്ച നടത്തി

സൗഹൃദാന്തരീക്ഷത്തിലുള്ള ചർച്ചയാണ് നടന്നതെന്ന് കൂടിക്കാഴ്ചക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

|

Last Updated

കൊച്ചി | മുനമ്പം പ്രശ്നത്തിൽ സമവായ നീക്കവുമായി മുസ്‍ലിം ലീഗ്. ലീഗ് നേതാക്കൾ ലത്തീൻ കത്തോലിക്ക സഭ മെത്രാൻ സമിതിയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി കെ. കുഞ്ഞാലിക്കുട്ടിയുമാണ് വാരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിലെത്തി ക്രൈസ്തവ നേതൃത്വത്തെ കണ്ടത്.

സൗഹൃദാന്തരീക്ഷത്തിലുള്ള ചർച്ചയാണ് നടന്നതെന്ന് കൂടിക്കാഴ്ചക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പം പ്രശ്നം വളരെ വേഗം പരിഹരിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ടാണ് സർക്കാർ ഇക്കാര്യത്തിൽ യോഗം വിളിക്കണമെന്ന് പറയാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് മുൻ കൈ എടുക്കാൻ സാദിഖലി തങ്ങളോട് ഫാറൂഖ് കോളജ് കമ്മിറ്റി അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലത്തീൻ സഭയിലെ മെത്രാന്മാരും മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Latest