National
മുനമ്പം പ്രശ്‌നം പരിഹരിക്കും: കേന്ദ്രമന്ത്രി കിരണ്‍ റിജിജു
'എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമം. പ്രശ്‌നം പരിഹരിച്ച ശേഷം വീണ്ടും മുനമ്പത്ത് വരും.'

കൊച്ചി | മുനമ്പത്തെ ഭൂമി പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും മുനമ്പം ജനതയുടെ റവന്യൂ അവകാശം തിരികെ നല്‍കുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമം. പ്രശ്‌നം പരിഹരിച്ച ശേഷം വീണ്ടും മുനമ്പത്ത് വരും.
ആദ്യമായിട്ട് ആണ് ഇവിടെ എത്തുന്നതെങ്കിലും പ്രശ്‌നത്തെ കുറിച്ച് നേരിട്ടറിയാം. നിങ്ങള്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുന്ന നേതാവ് ആണ് മോദി. മതേതര രാജ്യത്ത് എല്ലാവര്‍ക്കും അവകാശങ്ങളുണ്ട്. പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നാടകങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വഖ്ഫ് ബോര്‍ഡിന് നിയന്ത്രണം ഇല്ലാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്ന നിയമമാണ് കേന്ദ്രം മാറ്റിയെഴുതിയത്. മുനമ്പത്തേത് രാഷ്ട്രീയ പ്രശ്‌നമായല്ല, മനുഷ്യത്വ പ്രശ്‌നമായാണ് ബി ജെ പി കാണുന്നതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.