Connect with us

Kerala

മുനമ്പം ഭൂമി കേസ്; ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

കേരള വഖഫ് സംരക്ഷണ വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

|

Last Updated

കൊച്ചി| മുനമ്പം വഖഫ് ബോര്‍ഡ് ഭൂമി കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേരള വഖഫ് സംരക്ഷണ വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

കേസില്‍ പ്രാരംഭവാദം കേട്ട ഹൈക്കോടതി കമ്മീഷനെ നിയോഗിച്ചത് സംബന്ധിച്ച് സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. കഴിഞ്ഞ തവണ ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്ത് അധികാര പരിധി ഉപയോഗിച്ചാണ് കമ്മീഷന്റെ നിയമനമെന്നും കേന്ദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട വഖഫ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കമ്മീഷനെ നിയോഗിക്കാന്‍ പറ്റുമോ എന്നും കോടതി ചോദിച്ചിരുന്നു.

എന്നാല്‍ ഭൂമി സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതോടെയാണ് വിശദമായ മറുപടി നല്‍കാന്‍ കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. മുനമ്പത്തെ 104 ഏക്കര്‍ ഭൂമി വഖഫ് ആണെന്ന് സിവില്‍ കോടതി നേരത്തെ കണ്ടെത്തിയതാണ്.

 

 

Latest