Kerala
മുനമ്പം ഭൂവിഷയം; വഖഫ് ട്രിബ്യൂണലില്‍ ഇന്ന് വാദം തുടരും
കേസില്‍ അന്തിമ വിധി പറയുന്നത് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ വാദം തുടരുന്നത് സംബന്ധിച്ച ട്രിബ്യൂണല്‍ ജഡ്ജി രാജന്‍ തട്ടിലിന്റെ നിലപാട് നിര്‍ണായകമാകും.

കൊച്ചി | മുനമ്പം ഭൂവിഷയത്തില്‍ വഖഫ് ട്രിബ്യൂണലില്‍ ഇന്ന് വാദം തുടരും. കഴിഞ്ഞ ദിവസങ്ങളില്‍ വഖഫ് ആധാരവും പറവൂര്‍ സബ്‌കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളും ട്രിബ്യൂണല്‍ പരിശോധിച്ചിരുന്നു. ഭൂമി ഏറ്റെടുത്ത 2019 ലെ വഖഫ് ബോര്‍ഡ് നടപടിയും ഇതുമായി ബന്ധപ്പെട്ട രേഖകളുമാകും പരിശോധിക്കുക.
അതേ സമയം, കേസില്‍ അന്തിമ വിധി പറയുന്നത് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ വാദം തുടരുന്നത് സംബന്ധിച്ച ട്രിബ്യൂണല്‍ ജഡ്ജി രാജന്‍ തട്ടിലിന്റെ നിലപാട് നിര്‍ണായകമാകും. അടുത്ത മാസം പകുതിയോടെ സ്ഥലം മാറ്റമുള്ള ജഡ്ജി വാദം കേള്‍ക്കുന്നത് തുടരുമോ മാറ്റിവെക്കുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും
---- facebook comment plugin here -----