Connect with us

Kerala

മുനമ്പം: പ്രതിപക്ഷ നേതാവ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പി ഡി പി

'മതപരമായ കാര്യങ്ങളെ തെറ്റായി സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച് തീരുമാനമായി പറയുന്ന പ്രതിപക്ഷ നേതാവ് സംഘ്പരിവാര്‍ വാദങ്ങളെ ഏറ്റുപറയുകയാണ്.'

Published

|

Last Updated

കൊച്ചി | മുനമ്പത്തെ വഖ്ഫ് ഭൂമി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ തെറ്റായ പ്രസ്താവന പിന്‍വലിച്ച് സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് പി ഡി പി. മതപരമായ കാര്യങ്ങളെ തെറ്റായി സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച് തീരുമാനമായി പറയുന്ന പ്രതിപക്ഷ നേതാവ് സംഘ്പരിവാര്‍ വാദങ്ങളെ ഏറ്റുപറയുകയാണ്.

രണ്ട് കോടതികളും ഒരു ജുഡീഷ്യല്‍ കമീഷനും ഇസ്‌ലാമിക നിയമങ്ങള്‍ അപഗ്രഥനം ചെയ്ത് വഖ്ഫ് ഭൂമിയെന്ന് സ്ഥിരപ്പെടുത്തിയ മുനമ്പത്തെ ഭൂമിയെ കുറിച്ച് ഇത്തരമൊരു പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തിയത് അനധികൃതമായി കുടിയേറിയ ബാര്‍-റിസോര്‍ട്ട് മാഫിയകളെയും അനധികൃത കുടിയേറ്റക്കാരെയും സഹായിക്കുന്നതിനാണ്.

ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗ് തുടര്‍ന്ന് വരുന്ന കുറ്റകരമായ മൗനം ദുരൂഹമാണ്. ഈ ഭൂമി വഖ്ഫ് ആണെന്നും ഇത് തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുസ്‌ലിം ലീഗ് നേതാവ് കെ പി എ മജീദ് നിയമസഭയില്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുള്ളത് നിയമസഭാ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പിന്നീട് നിലപാടില്‍ നിന്ന് മാറാനുള്ള കാരണം ലീഗ് വ്യക്തമാക്കണം. പ്രതിപക്ഷ നേതാവിനോട് പ്രസ്താവന പിന്‍വലിച്ച് സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകാന്‍ മുസ്‌ലിം ലീഗ് നിര്‍ദേശിക്കണമെന്നും പി ഡി പി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest