Connect with us

Kerala

ക്രിസ്മസ് ആഘോഷം ഒഴിവാക്കി മുനമ്പം ജനത; നിരാഹാര സമരം അനുഷ്ഠിക്കും

ജനുവരി നാലാം തീയതി മുനമ്പം തര്‍ക്കവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ ഹിയറിങ് ആരംഭിക്കും.

Published

|

Last Updated

എറണാകുളം| ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ ക്രിസ്മസ് ആഘോഷം ഒഴിവാക്കി മുനമ്പം ജനത. ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ചുമണിവരെ നിരാഹാര സമരം അനുഷ്ഠിക്കും. നിരാഹാര സമരം ആരംഭിച്ചിട്ട് 75 ദിവസം തികയും. വൈകീട്ട് നടക്കുന്ന പ്രത്യാശ ദീപം തെളിയിക്കലില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുക്കും.

കഴിഞ്ഞദിവസം മുനമ്പം ഭൂമിപ്രശ്‌നം പരിഹരിക്കാനായി നിയോഗിക്കപ്പെട്ട ജുഡിഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരുമായി വൈദികരും മുനമ്പം സമരസമിതി പ്രവര്‍ത്തകരും കൂടിക്കാഴ്ച നടത്തിയിരുന്നു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, വികാരി ജനറല്‍ മോണ്‍. റോക്കി റോബിന്‍ കളത്തില്‍, സമരസമിതി നേതാക്കള്‍ എന്നിവരാണ് കമ്മിഷന്റെ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തിയത്. ജനുവരി നാലാം തീയതി മുനമ്പം തര്‍ക്കവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ ഹിയറിങ് ആരംഭിക്കും.

 

 

Latest