Connect with us

Kerala

മുനമ്പം വിഷയത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി എ ഐ വൈ എഫ്

എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ ആണ് ഡി ജി പിക്ക് പരാതി നല്‍കിയത്. ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും പരാതിയുണ്ട്. കലാപാഹ്വാനം നടത്തിയെന്നും പരാതിയില്‍.

Published

|

Last Updated

തിരുവനന്തപുരം | മുനമ്പം വിഷയത്തിലെ വിവാദ പ്രസ്താവനയില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ ആണ് ഡി ജി പിക്ക് പരാതി നല്‍കിയത്.

ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും പരാതിയുണ്ട്.

സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും പരാതിയില്‍ പറയുന്നു.