Connect with us

Kerala

മുനമ്പം വഖ്ഫ്: വാദം കേള്‍ക്കുന്നത് വഖ്ഫ് ട്രൈബ്യൂണല്‍ മാറ്റിവെച്ചു

മേയ് 27ലേക്കാണ് കേസ് മാറ്റിയത്

Published

|

Last Updated

കോഴിക്കോട് | മുനമ്പം വഖ്ഫ് കേസില്‍ വാദം കേള്‍ക്കുന്നത് കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണല്‍ നീട്ടിവെച്ചു. കേസില്‍ അന്തിമവാദം ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് നടപടി. മേയ് 27ലേക്കാണ് മാറ്റിയത്. അന്തിമ വിധി പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസിന്റെ വാദം പുതിയ ജഡ്ജി കേള്‍ക്കട്ടെയെന്ന് ജഡ്ജി രാജന്‍ തട്ടില്‍ നിലപാടെടുക്കുകയായിരുന്നു.

എന്നാല്‍ സ്റ്റേ നീക്കി കേസ് വേഗത്തിലാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുനമ്പം നിവാസികള്‍ പറഞ്ഞു. മുനമ്പം കേസില്‍ കഴിഞ്ഞ ആഴ്ച മുതല്‍ കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണല്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുകയായിരുന്നു. വഖ്ഫ് ബോര്‍ഡിന്റെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി കേസില്‍ അന്തിമ വാദം പറയുന്നത് മേയ് 26 വരെ സ്റ്റേ ചെയ്തിരുന്നു. മേയ് 19ന് നിലവിലെ ട്രൈബ്യൂണല്‍ ജഡ്ജ് രാജന്‍ തട്ടില്‍ സ്ഥലം മാറിപ്പോവുകയും പുതിയ ജഡ്ജി വരികയും ചെയ്യും.

കേസുമായി ബന്ധപ്പെട്ട് പറവൂര്‍ സബ് കോടതിയിലെ രേഖകള്‍ വിളിച്ചുവരുത്തണമെന്ന വഖ്ഫ് ബോര്‍ഡിന്റെ ആവശ്യം ട്രൈബ്യൂണല്‍ തള്ളിയതിനെ തുടര്‍ന്നാണ് വഖ്ഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചതും സ്റ്റേ സമ്പാദിച്ചതും.

 

Latest