Connect with us

Kerala

മുനമ്പത്ത് റീസര്‍വെയെന്നത് ചിലരുടെ ഭാവനസൃഷ്ടി; സര്‍ക്കാര്‍ ശ്രമം ശാശ്വത പരിഹാരത്തിന്: മന്ത്രി പി രാജീവ്

ചര്‍ച്ചക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പരിഹാരത്തിലേക്ക് പോകാനാവൂ എന്നും മുനമ്പത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കില്ലെന്നും മന്ത്രി

Published

|

Last Updated

കൊച്ചി \  മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ്. ചര്‍ച്ചക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പരിഹാരത്തിലേക്ക് പോകാനാവൂ എന്നും മുനമ്പത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മുനമ്പത്ത് റീസര്‍വെ നടത്തുമെന്നത് ചിലരുടെ ഭാവനസൃഷ്ടിയാണ്. വിഷയത്തില്‍ മുസ്ലിം ലീഗ് നിലപാട് മാറ്റിയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു

സന്ദീപ് വാര്യര്‍ ചേരേണ്ടിടത്ത് ചേര്‍ന്നു.സന്ദീപ് വാര്യരുടെ നേതാവ് ഇപ്പോഴും നരേന്ദ്ര മോദി തന്നെയാണെന്നും അതുകൊണ്ടാണ് വയനാട് ഉപതിരഞ്ഞെടുപ്പിന് മുന്‍പ് സന്ദീപ് കോണ്‍ഗ്രസില്‍ ചേരാതിരുന്നതെന്നും മന്ത്രി മറ്റൊരു ചോദ്യത്തോട് പ്രതികരിച്ചു. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നയാള്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമ്പോള്‍ ശാഖ നടത്തിയ ആള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷനാകാം. കേരളത്തിലെ ബിജെപിക്കും കോണ്‍ഗ്രസിനും നേതൃത്വം നല്‍കുന്നത് അഖിലേന്ത്യാ ബിജെപി നേതൃത്വമാണ്. സന്ദീപ് വാര്യര്‍ മുന്‍കൂട്ടി നിലപാട് വ്യക്തമാക്കിയില്ല. ആദ്യം സന്ദീപ് വാര്യര്‍ നിലപാട് വ്യക്തമാക്കട്ടെയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്വീകരിച്ച നിലപാടെന്നും രാജീവ് പറഞ്ഞു

---- facebook comment plugin here -----

Latest