Connect with us

National

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല: കേന്ദ്രം

കേരളത്തിന്റെ സ്‌പെഷ്യല്‍ ഓഫീസറായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫ. കെവി തോമസിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.

Published

|

Last Updated

കല്‍പറ്റ | വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം. നിലവിലെ മാനദണ്ഡങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു.

കേരളത്തിന്റെ സ്‌പെഷ്യല്‍ ഓഫീസറായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫ. കെവി തോമസിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തു നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ട്.എസ് ഡി ആര്‍ എഫില്‍ 394 കോടിരൂപയുണ്ടെന്ന് അക്കൗണ്ട് ജനറലും അറിയിച്ചു. കേരളം ആവശ്യപ്പെടാതെ തന്നെ നഷ്ടം വിലയിരുത്താന്‍ മന്ത്രിതല സമിതി വയനാട്ടിലെത്തി. തുടര്‍ന്ന് റിപോര്‍ട്ട് പ്രകാരം ആവശ്യമായ നടപടി സ്വീകരിച്ചുവെന്നും കേന്ദ്രം കത്തില്‍ പറയുന്നു.

 

Latest