Connect with us

Kerala

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം; ആരുമായും സംസാരിക്കാനുള്ള വാതില്‍ സര്‍ക്കാര്‍ കൊട്ടിയടച്ചിട്ടില്ല: കര്‍ണാടകയുടെ പിന്തുണ സ്നേഹപൂര്‍വ്വം ആവശ്യപ്പെടുമെന്ന് മന്ത്രി കെ രാജന്‍

വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം വൈകാന്‍ കാരണം ഏറ്റെടുക്കാന്‍ ശ്രമം നടത്തിയ എസ്‌റ്റേറ്റുകളുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളാണ്.

Published

|

Last Updated

തിരുവനന്തപുരം| മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുനരധിവാസത്തിന് വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം ഉടന്‍ ചേരുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. കര്‍ണാടകയുടെ പിന്തുണ സ്‌നേഹപൂര്‍വം ആവശ്യപ്പെടും.

യോഗം വൈകാന്‍ കാരണം ഏറ്റെടുക്കാന്‍ ശ്രമം നടത്തിയ എസ്‌റ്റേറ്റുകളുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളാണ്. ഇത് വൈകാതെ പരിഹരിക്കുമെന്നും ആരുമായും സംസാരിക്കാനുള്ള വാതില്‍ സര്‍ക്കാര്‍ കൊട്ടിയടച്ചിട്ടില്ലെന്നും രാജന്‍ പറഞ്ഞു.

പുനരധിവാസത്തിന് നൂറ് വീടുകള്‍ നല്‍കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ കത്തിന് സംസ്ഥാനം മറുപടി നല്‍കിയില്ലെന്നാരോപിച്ചുള്ള സിദ്ധരാമയ്യയുടെ കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. കത്തിന് മറുപടി ഉടന്‍ നല്‍കും എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മാത്രമേ പുനരധിവാസം സാധ്യമാകൂ എന്നും മന്ത്രി പറഞ്ഞു.