Kerala
മുണ്ടക്കൈ ചൂരല്‍മല പുനരധിനവാസം; കലക്ടറേറ്റില്‍ രാപ്പകല്‍ സമരം ആരംഭിച്ച് കോണ്‍ഗ്രസ്
കൈയ്യിലുള്ള പണം ദുരന്തബാധിതര്‍ക്ക് നീക്കിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് എം എല്‍ എ ടി സിദ്ധീഖ് പറഞ്ഞു.

വയനാട് | മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ആവിശ്യപ്പെട്ട് കലക്ടറേറ്റിനു മുമ്പില്‍ പ്രത്യക്ഷ സമരം തുടങ്ങി കോണ്‍ഗ്രസ്. എം എല്‍ എ ടി സിദ്ധീഖ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് വ്യാഴായ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിവരെ രാപ്പകല്‍ സമരം നടത്തുന്നത്.
ചൂരല്‍മല പുനരധിവാസം സംസ്ഥാന സര്‍ക്കാറിന് ഒന്നിനും ഒരു വ്യക്തതയില്ലെന്ന് ടി സിദ്ധീഖ് ആരോപിച്ചു. സാമ്പത്തിക സഹായം കൊടുക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ തലത്തില്‍ പൂര്‍ത്തീകരിച്ചില്ല. പരുക്ക് പറ്റിയവര്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കിയില്ലെന്നും കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ക്കും കാര്‍ഷിക വിള നഷ്ടപ്പെട്ടവര്‍ക്കുമുള്ള സഹായം തുടങ്ങിയവയെ കുറിച്ച് സര്‍ക്കാറിന് വ്യക്തതയില്ലെന്നും എം എല്‍ എ ആരോപിച്ചു.
ദുരന്ത ബാധിതരുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചിട്ടും വ്യക്തിപരമായി നേരിട്ട് കത്തുകള്‍ നല്‍കിയിട്ടും സര്‍ക്കാര്‍ മറുപടി പറഞ്ഞില്ല.കൈയ്യിലുള്ള പണം ദുരന്തബാധിതര്‍ക്ക് നീക്കിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും എം എല്‍ എ ആരോപിച്ചു.
അതിനു പിന്നാലെ നാളെ രാവിലെ യു ഡി എഫ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് പൂര്‍ണ്ണമായും ഉപരോധിക്കുമെന്ന് യു ഡി എഫ് അറിയിച്ചു. ഇത്രയും ദിവസം സര്‍ക്കാറിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നു. പക്ഷെ ഇനിയും കാത്ത് നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മാണം വൈകിപ്പിക്കുന്നുവെന്നും വേണ്ടി വന്നാല്‍ നിരാഹാര സമരം വ്യാപിപ്പിക്കുമെന്നും ടി സിദ്ധീഖ് സമരപന്തലില്‍ നിന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.