Connect with us

Kerala

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍; കേരളത്തിലെ എംപിമാർ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെ കാണും: എൻ കെ പ്രേമചന്ദ്രൻ എം പി

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി നവംബര്‍ 30ന് കേരളത്തിലെത്തും

Published

|

Last Updated

തിരുവനന്തപുരം | മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെ കാണുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി.

എല്‍ഡിഎഫ് യുഡിഎഫ് വ്യത്യാസമില്ലാതെ കൂട്ടായി തന്നെ ദുരിത ബാധിതര്‍ക്ക് കേന്ദ്ര സഹായം ഉറപ്പാക്കാന്‍  പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കാണും. കേന്ദ്ര ധനമന്ത്രിയെ ആണ് ആദ്യം നേരിട്ട് കണ്ട് പ്രശ്‌നം ശ്രദ്ധിയില്‍പ്പെടുത്തുക. എത്രയും പെട്ടെന്ന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

അതേസമയം നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി നവംബര്‍ 30ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായാണ് പ്രിയങ്ക എത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങള്‍ പ്രിയങ്ക ഗാന്ധിയും തുടരുമെന്നും ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു. പാര്‍ലമെന്റിനകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

Latest