Connect with us

Kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടും

നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജന്‍

Published

|

Last Updated

തിരുവനന്തപുരം| മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം ഈ മാസം തുടങ്ങും. ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ഇത് സംബന്ധിച്ച വിവരങ്ങള്‍ റവന്യു മന്ത്രി കെ രാജനാണ് നിയമസഭയെ അറിയിച്ചത്. നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ദുരന്തം നടന്നിട്ട് എട്ട് മാസമായിട്ടും തറക്കല്ല് പോലും ഇട്ടില്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്രം കേരളത്തോട് കാണിക്കുന്നത് ക്രൂരമായ സമീപനമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നമ്മള്‍ ഇന്ത്യക്ക് അകത്തുള്ളവരല്ലെന്ന തരത്തിലാണ് ഇടപെടലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.