Kerala
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഉപാധികളോടെ പണം അനുവദിച്ചത് അന്യായമെന്ന് ടി സിദ്ദിഖ്
കേന്ദ്രത്തിന്‍റേത് ജന്മിസ്വഭാവമെന്നും അദ്ദേഹം പറഞ്ഞു.

കല്‍പറ്റ | മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് 529.50കോടി വായ്പ 50വര്‍ഷം കൊണ്ട് തിരിച്ചടക്കണെമെന്ന ഉപാധിയോടെ അനുവദിച്ച കേന്ദസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി സിദ്ദിഖ് എംഎല്‍എ.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഇതുവരെ കേന്ദ്രം വയനാടിനോട് കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനമാണ്. ഇപ്പോള്‍ ഉപാധികളോടെ പണം അനുവദിച്ചത് തികഞ്ഞ അന്യായമാണെന്നും എംഎല്‍എ പറഞ്ഞു.ഉപാധി ഇല്ലാത്ത പണം അനുവദിക്കുമെന്നാണ് കരുതിയത്. കേരളം ഒറ്റക്കെട്ടായി ഈ സമീപനം മാറ്റുന്നതിനായി നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദുരന്തത്തില്‍ അകപ്പെട്ട സംസ്ഥാനത്തോട് 529കോടി തിരിച്ച് അടക്കണം എന്ന് പറഞ്ഞത് ഒരു ദേശീയ സര്‍ക്കാരിന് ചേര്‍ന്നതല്ല.കേന്ദ്രത്തിന്റെത് ജന്മിയുടെ സ്വഭാവമാണ്.ഫെഡറലിസത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----