Kerala
മുണ്ടക്കൈ-ചൂരല്‍മല: മൂന്നാം ഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു
വീട്ടിലേക്ക് വഴി ഇല്ലാതായി ഒറ്റപ്പെട്ട ആളുകള്‍ ഉള്‍പ്പെടുന്നതാണ് മൂന്നാംഘട്ട കരട് പട്ടിക

കല്പറ്റ | മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ വീട്ടിലേക്കുള്ള വഴികള്‍ ഒഴുകിപ്പോയി ഒറ്റപ്പെട്ടുപോയവരെ ഉള്‍പ്പെടുത്തിയുള്ള മൂന്നാം ഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു.
മൂന്ന് വാര്‍ഡുകളിലായി 70 കുടുംബങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരാതികള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 13 വരെയാണ്. വഴി ഇല്ലാത്ത പ്രദേശങ്ങളിലുള്ളവരായി പത്താം വാര്‍ഡില്‍ 18, പതിനൊന്നാം വാര്‍ഡില്‍ 37,പന്ത്രണ്ടാം വാര്‍ഡില്‍15 എന്നിങ്ങനെയാണ് പട്ടികയിലുള്‍പ്പെട്ട കുടുംബങ്ങള്‍.
ഒന്നാംഘട്ട പട്ടികയില്‍ 242 കുടുംബങ്ങളും രണ്ടാംഘട്ട പട്ടികയില്‍ 81 കുടുംബങ്ങളുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഒന്നാംഘട്ട കരട് പട്ടികയില്‍ വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവരാണ് ഉള്‍പ്പെട്ടത്. രണ്ടാംഘട്ടത്തില്‍ വാസയോഗ്യമല്ലെന്ന് ജോണ്‍ മത്തായി കമ്മീഷന്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ വീടുകളുള്ളവരുമായിരുന്നു. വീട്ടിലേക്ക് വഴി ഇല്ലാതായി ഒറ്റപ്പെട്ട ആളുകള്‍ ഉള്‍പ്പെടുന്നതാണ് മൂന്നാംഘട്ട കരട് പട്ടിക.