Kerala
മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം: യുഡിഎഫിന്റെ കലക്ട്രേറ്റ് ഉപരോധത്തിൽ സംഘർഷം
ജീവനക്കാരെ ഉള്ളിലേക്ക് കടത്തിവിടാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല.ഇതിനിടെ ചില ജീവനക്കാര്‍ കലക്ട്രേറ്റിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

കല്‍പറ്റ| മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തില്‍ വീഴ്ചയെന്നാരോപിച്ച് യുഡിഎഫ് നടത്തിയ കലക്ട്രേറ്റ് ഉപരോധം സംഘര്‍ഷത്തില്‍. സമരം ചെയ്യുന്ന ദുരന്തബാധിതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള രാപ്പകല്‍ സമരത്തിന് ശേഷമായിരുന്നു യുഡിഎഫ് കലക്ട്രേറ്റ് ഗേറ്റുകള്‍ വളഞ്ഞത്.
ജീവനക്കാരെ ഉള്ളിലേക്ക് കടത്തിവിടാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല.ഇതിനിടെ ചില ജീവനക്കാര്‍ കലക്ട്രേറ്റിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.10 സെന്റ് ഭൂമിയെങ്കിലും ഓരോ കുടുംബത്തിനും നല്‍കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
ദുരന്തമുണ്ടായി 7 മാസം കഴിഞ്ഞിട്ടും ആരും പ്രക്ഷോഭത്തിനിറങ്ങിയില്ല.സഹികെട്ടാണ് ദുരന്തബാധിതര്‍ സമരത്തിനിറങ്ങിയതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ധിഖ് പറഞ്ഞു. സമരത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല.യുഡിഎഫ് ദുരന്തബാധിതര്‍ക്കൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.