Kerala
മുണ്ടക്കൈ പുനരധിവാസം: നിര്‍മാണക്കരാര്‍ ഊരാളുങ്കലിന്
കിഫ്കോണ്‍ മേല്‍നോട്ടം വഹിക്കും
തിരുവനന്തപുരം | മുണ്ടക്കൈ പുനരധിവാസത്തിന് രണ്ട് ടൗണ്‍ഷിപ്പുകളിലായി 1,000 സ്‌ക്വയര്‍ ഫീറ്റുള്ള വീടുകള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച് നൽകും. ടൗണ്‍ഷിപ്പ് പദ്ധതിയുടെ നിര്‍മാണ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിക്ക് ലഭിച്ചു.
കിഫ്ബിയുടെ കണ്‍സള്‍ട്ടന്‍സിയായ കിഫ്കോണ്‍ ആണ് നിര്‍മാണപ്രവൃത്തികളുടെ മേല്‍നോട്ടം വഹിക്കുന്നത്. ഇതിനായി ആകെ 750 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ ഇന്ന് രാവിലെ അംഗീകാരം നല്‍കിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിക്കും.
നേരത്തേ, ടൗണ്‍ഷിപ്പിനായി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകളായ എല്‍സ്റ്റണ്‍, ഹാരിസണ്‍സും സമര്‍പ്പിച്ച ഹരജി തള്ളിയായിരുന്നു കോടതി വിധി.