Connect with us

Kerala

മുണ്ടക്കൈ പുനരധിവാസം: ഭൂമിയേറ്റെടുപ്പിനെതിരെ ഹാരിസണ്‍സ് വീണ്ടും ഹൈക്കോടതിയില്‍

മതിയായ നഷ്ടപരിഹാരം നല്‍കാതെയാണ് ഭൂമിയേറ്റെടുക്കുന്നതെന്ന് ഹരജിയില്‍ വാദം

Published

|

Last Updated

കൊച്ചി | മുണ്ടക്കൈ പുനരധിവാസത്തിനുള്ള ഭൂമിയേറ്റെടുപ്പിനെതിരെ ഹാരിസണ്‍സ് മലയാളം വീണ്ടും ഹൈക്കോടതിയില്‍. സ്ഥലമേറ്റെടുക്കാന്‍ നല്‍കിയ ഉത്തരവിനെതിരെ ഹാരിസണ്‍സ് ഹരജി നല്‍കി.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് ഹരജി നല്‍കിയത്. മതിയായ നഷ്ടപരിഹാരം നല്‍കാതെയാണ് ഭൂമിയേറ്റെടുക്കുന്നതെന്നാണ് ഹരജിയിലെ വാദം.