Kerala
മുണ്ടക്കൈ പുനരധിവാസം; പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് മന്ത്രി കെ രാജന്‍
ആരുടെ എങ്കിലും പേര് ഉള്‍പ്പെട്ടില്ലെങ്കില്‍ അത് ഉള്‍പ്പെടുത്താവുന്നതാണ്. അര്‍ഹത മാത്രമാണ് അതിനുള്ള മാനദണ്ഡമെന്നും മന്ത്രി പറഞ്ഞു
വയനാട് | മുണ്ടക്കൈ പുനരധിവാസവത്തില്‍ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു. പരാതി നല്‍കാന്‍ 15 ദിവസത്തെ സമയമുണ്ടെന്നും മുഴുവന്‍ പരാതിയും പരിശോധിച്ച് നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആരുടെ എങ്കിലും പേര് ഉള്‍പ്പെട്ടില്ലെങ്കില്‍ അത് ഉള്‍പ്പെടുത്താവുന്നതാണ്. അര്‍ഹത മാത്രമാണ് അതിനുള്ള മാനദണ്ഡമെന്നും മന്ത്രി പറഞ്ഞു.
ആരെയും ഒഴിവാക്കില്ലെന്നും എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് പുനരധിവാസമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടമായവര്‍, വീട് പൂര്‍ണമായും നഷ്ടമായില്ലെങ്കിലും അവിടേക്ക് ഇനി പോകാന്‍ കഴിയാത്തവര്‍ എന്നിങ്ങനെ രണ്ട് ഘട്ടത്തിലായാണ് പട്ടിക നടപ്പിലാക്കുന്നത്. ഒന്നാമത്തെ ലിസ്റ്റ് ആണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്.
ദുരന്തത്തില്‍പ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ല. കോടതിയിലെ തീരുമാനം കൂടി വന്നാല്‍ വേഗത്തില്‍ പുനരധിവാസം നടക്കുമെന്നും മന്ത്രി പറഞ്ഞു.