Connect with us

Kerala

മുണ്ടക്കെെ ചൂരല്‍മല പുനരധിവാസം; ഏഴു സെന്റിനുള്ളില്‍ 20 ലക്ഷം രൂപയുടെ വീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ച് മന്ത്രിസഭായോഗം

പുനരധിവാസത്തിന്റെ ആദ്യഘട്ടത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമാണ് ഏറ്റെടുക്കുക.

Published

|

Last Updated

തിരുവനന്തപുരം |മുണ്ടക്കെെ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ പുനരധിവാസം സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങളെടുത്ത് മന്ത്രിസഭായോഗം. ഏഴു സെന്റ് സ്ഥലത്ത് നിര്‍മ്മിക്കുന്ന വീടിന് സ്‌പോണ്‍സര്‍ഷിപ്പ് തുക 20 ലക്ഷമാക്കി ഉയര്‍ത്തി. നേരത്തെ ഇത് അഞ്ച് സെന്റായിരുന്നു.

പുനരധിവാസത്തിന്റെ ആദ്യഘട്ടത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമാണ് ഏറ്റെടുക്കുക. ദുരന്തബാധിതര്‍ക്ക് താല്‍കാലിക ആശ്വാസമായി സര്‍ക്കാര്‍ നല്‍കി കൊണ്ടിരുന്ന 300 രൂപ ബത്ത നിര്‍ത്തിവെച്ചത് അതേ വ്യവസ്ഥയില്‍ തുടരാനും മന്ത്രി സഭ തീരുമാനിച്ചു.

മാതൃക ടൗണ്‍ഷിപ്പിനായി സ്ഥലം കണ്ടെത്തിയ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഭൂമി പതിച്ച് നല്‍കുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല. 12 വര്‍ഷത്തേക്ക് അന്യാധീനപ്പെടുത്താന്‍ പാടില്ല. 12 വര്‍ഷത്തിന് മുന്‍പ് ആവിശ്യഘട്ടങ്ങളില്‍ പണയപ്പെടുത്തി വായ്പ എടുക്കുന്നതിന്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കും.

Latest