Kerala
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; 16 പദ്ധതികള്‍ക്കായി 530 കോടിയുടെ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്രം
മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

തിരുവനന്തപുരം | മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്രം.529.50 കോടിയുടെ മൂലധന നിക്ഷേപ വായ്പയാണ് അനുവദിച്ചത്. പലിശയില്ലാത്ത ഈ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതിയെന്ന് കാണിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം കത്തയച്ചത്.
ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളില്‍ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്‌കൂളുകളും പുനര്‍മിക്കുക തുടങ്ങി 16 പദ്ധതികള്‍ക്കായാണ് പലിശ രഹിത വായ്പ കേന്ദ്രം അനുവദിച്ചത്. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.
അതേസമയം സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം പണം അനുവദിച്ച് ചെലവ് കാണിക്കണമെന്നത് പ്രായോഗികമായി നടക്കാത്ത കാര്യമാണെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
---- facebook comment plugin here -----