Connect with us

Ongoing News

പത്തനംതിട്ട നഗരസഭാ സെക്രട്ടറി മധ്യപ്രദേശില്‍ നിര്യാതനായി

പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്ന ഇടുക്കി മൂലമറ്റം അറക്കുളം 12 മൈല്‍ കടുകുംമാക്കല്‍ വീട്ടില്‍ കെ കെ സജിത് കുമാര്‍ (47) ആണ് മരണപ്പെട്ടത്.

Published

|

Last Updated

പത്തനംതിട്ട | പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്ന പത്തനംതിട്ട നഗരസഭാ സെക്രട്ടറി ഇടുക്കി മൂലമറ്റം അറക്കുളം 12 മൈല്‍ കടുകുംമാക്കല്‍ വീട്ടില്‍ കെ കെ സജിത് കുമാര്‍ (47) നിര്യാതനായി. താമസ സ്ഥലത്തെ മുറിയില്‍ കിടന്നുറങ്ങിയ സജിത് രാവിലെ ഉറക്കമുണരാതിരുന്നതിനാല്‍ ഒപ്പമുണ്ടായിരുന്നയാള്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

ഭാര്യ: നിഷ ശ്രീധര്‍ (ജോയിന്റ് സെക്രട്ടറി, സെക്രട്ടേറിയറ്റ്). മക്കള്‍: കൃഷ്ണ സജിത്, അഭിരാം. മാതാവ്: ലതിക. പിതാവ്: കേശവന്‍, സഹോദരങ്ങള്‍: കെ കെ അജിത് കുമാര്‍ (കെ എസ് ഇ ബി സബ് എന്‍ജിനീയര്‍), ഷീന.

മൃതദേഹം നാളെ ഉച്ചക്ക് ഒന്നിന് വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം രണ്ടിന് തൊടുപുഴ മുനിസിപ്പല്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കും.

 

Latest