Connect with us

minister k rajan

മൂന്നാര്‍ ദൗത്യം: ജെ സി ബിയെയും കരിമ്പൂച്ചയേയും സ്വപ്നം കാണേണ്ടെന്നു മന്ത്രി കെ രാജന്‍

മുട്ടില്‍ മരം മുറിക്കേസില്‍ കര്‍ഷകര്‍ക്ക് പിഴ ചുമത്തിയ ഉത്തരവ് പുനപ്പരിശോധിക്കും

Published

|

Last Updated

തിരുവനന്തപുരം | മൂന്നാര്‍ ദൗത്യസംഘം എന്നു കേള്‍ക്കുമ്പോള്‍ ജെ സി ബിയെയും കരിമ്പൂച്ച യേയും സ്വപ്നം കാണേണ്ട കാര്യമില്ലെന്നു റവന്യൂ മന്ത്രി കെ രാജന്‍. മുന്‍ മന്ത്രി എം എം മണി എം എല്‍ എദൗത്യ സംഘത്തിനെതിരായി നടത്തിയ പരാമര്‍ശത്തോടു പ്രതികരിക്കു കയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് ഇടുക്കിയില്‍ ഉത്തരവ് നടപ്പാക്കുന്നത്. റവന്യൂ വകുപ്പിന്റെ മാത്രം നടപടിയല്ല ഇടുക്കിയിലേതെന്നും മന്ത്രി പറഞ്ഞു.

വയനാട് മുട്ടില്‍ മരം മുറിക്കേസില്‍ കര്‍ഷകര്‍ക്ക് പിഴ ചുമത്തിയ ഉത്തരവ് പുനപ്പരി ശോധിക്കു മെന്നും കട്ടവനും കൊണ്ട് പോയവനും എതിരെ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഭൂസംരക്ഷണ നിയമപ്രകാരം തഹസില്‍ദാര്‍ എടുത്ത നടപടിയാണ് വയനാട്ടിലേത്. കര്‍ഷകര്‍ കബളിപ്പിക്കപ്പെട്ടുവെന്ന് നേരത്തെ പറഞ്ഞതാണ്. റവന്യൂ ഉദ്യോഗസ്ഥര്‍ ചില ജുഡീഷ്യല്‍ നടപടികള്‍ എടുക്കാറുണ്ട്. അത്തരത്തിലൊരു നടപടിയാണ് വയനാട്ടില്‍ ഉണ്ടായത്. അത് പുനപ്പരിശോധിക്കാനുള്ള അധികാരം ആ നിയമത്തില്‍ തന്നെയുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തെ തഹസില്‍ദാര്‍ സ്വീകരിച്ച നടപടിയില്‍ കലക്ടര്‍ക്ക് തീരുമാനമെടുക്കാം. കര്‍ഷകരുടെ പരാതിയില്‍ അപേക്ഷ ലഭിച്ചാലുടന്‍ കലക്ടര്‍ പരിശോധിക്കും. അവിടെ പരിഹാരമായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും. മന്ത്രിക്ക് ലഭിച്ച പരാതികളും കലക്ടര്‍ക്ക് കൈമാറി. കര്‍ഷകരെ ദ്രോഹിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.