Connect with us

Malappuram

മൂന്നിയൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് വിജയം

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 145 വോട്ട് ലഭിച്ചിരുന്ന ബി ജെ പിക്ക് ഈ തവണ 72 വോട്ട് മാത്രമാണ് ലഭിച്ചത്.

Published

|

Last Updated

തിരൂരങ്ങാടി | മൂന്നിയൂർ ഗ്രാമപഞ്ചായത്ത് വെള്ളായിപ്പാടം രണ്ടാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 61 വർഷത്തെ സി പി എം കുത്തക തകർത്ത് യു ഡി എഫ് പിടിച്ചടക്കി.യു ഡി എഫ് സ്ഥാനാർഥി ടി പി സുഹ്റാബിയാണ് വിജയിച്ചത്. സി പി എം പ്രതിനിധിയായിരുന്ന ബിന്ദുവിന്റെ നിര്യാണം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്കായിരുന്നു തിരഞ്ഞെടുപ്പ് .

ഗ്രാമ പഞ്ചായത്ത് നിലവിൽ വന്നത് മുതൽ സി പി എം പ്രതിനിധികളായിരുന്നു ഇവിടെ നിന്നും വിജയിച്ചിരുന്നത്. കഴിഞ്ഞ തവണ 98 വോട്ടുകൾക്കാണ് സി പി എം അംഗം തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. യു ഡി എഫിലെ മുസ്‌ലിം ലീഗിന്റെ സ്വതന്ത്ര സ്ഥാനാർഥി ടി പി സുഹ്റാബി 143 വോട്ടിന്റെ ഭൂരിപത്തിനാണ് വിജയച്ചത്. മുസ് ലിം ലീഗ് സ്ഥാനാർഥിയായിരുന്നുവെങ്കിലും കുട ചിഹ്നത്തിലായിരുന്നു മത്സരിച്ചിരുന്നത്
ആകെയുളള1951 വോട്ടർമാരിൽ 1600 വോട്ട് പോൾ ചെയ്തു. ഇതിൽ യുഡിഎഫിന് 833, എൽ ഡി എഫിന് 690, ബി ജെ പിക്ക് 72, സ്വതന്ത്ര സ്ഥാനാർഥിക്ക് അഞ്ച് വോട്ടുകൾ ലഭിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 145 വോട്ട് ലഭിച്ചിരുന്ന ബി ജെ പിക്ക് ഈ തവണ 72 വോട്ട് മാത്രമാണ് ലഭിച്ചത്. മൂന്നിയൂർ പഞ്ചായത്തിൽ 23 അംഗ ഭരണസമിതിയിൽ എൽ ഡി എഫിന് ഇതോടെ അംഗബലം അഞ്ചിൽ നിന്ന് നാലായി കുറയുകയും യു ഡി എഫിന് 18 ൽ നിന്ന് 19 ആയി വർധിക്കുകയും ചെയ്തു.

Latest