Connect with us

Kerala

രാഹുലിന്റെ പേരുപറയാതെ പ്രചാരണത്തിനെത്തി മുരളീധരന്‍

പാര്‍ട്ടി ആവശ്യപ്പെട്ടതിനാലാണ് പ്രചാരണത്തിനു വന്നതെന്നും കെ മുരളീധരന്‍

Published

|

Last Updated

പാലക്കാട് | യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെ പ്രചരണത്തിനെത്തി കെ മുരളീധരന്‍. കൈപ്പത്തിക്കും യു ഡി എഫിനും വേണ്ടിയാണ് താന്‍ വോട്ടു ചോദിക്കുന്നതെന്നും പാര്‍ട്ടി ആവശ്യപ്പെട്ടതിനാലാണ് പ്രചാരണത്തിനു വന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.

പാലക്കാട് മത്സരം യു ഡി എഫും എല്‍ ഡി എഫും തമ്മിലാണ്. വ്യക്തിക്ക് വേണ്ടിയല്ല താന്‍ വോട്ടു ചോദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പാണ് പ്രധാനം മറ്റ് വിഷയം അപ്രസക്തമാണ്.

പാലക്കാട് കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ട്. പാലക്കാട് സീറ്റ് നിലനിര്‍ത്തേണ്ടത് പാര്‍ട്ടിക്കും മുന്നണിക്കും ആവശ്യമാണെന്നും മുരളീധരന്‍ പറഞ്ഞു. കെ മുരളീധരന്റെ മാതാവിനെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനായി കെ മുരളീധരന്‍ പ്രചാരണത്തിന് എത്തില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നു.

Latest