Connect with us

Kerala

എരഞ്ഞിപ്പാലം ലോഡ്ജിലെ കൊലപാതകം; യുവതിയെ കൊലപ്പെടുത്തിയത് തനിക്കെതിരേ പീഡന പരാതി നൽകിയതിന്‍റെ വൈരാഗ്യം മൂലമെന്ന് പ്രതി

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ യുവാവ് കഴിഞ്ഞദിവസം ചെന്നൈ ആവടിയിലെ ഒരു ലോഡ്ജ് മുറിയില്‍ വെച്ച് അന്വേഷണസംഘത്തിന്റെ പിടിയിലാവുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട് | എരഞ്ഞിപ്പാലം ലോഡ്ജില്‍ വെച്ച് യുവതിയെ കൊലപ്പെടുത്തിയത് തനിക്കെതിരെ പീഡന പരാതി നല്‍കിയതിന്റെ വൈരാഗ്യം മൂലമെന്ന് പ്രതി സനൂഫ്. കൊല്ലപ്പെട്ട ഫസീല മുമ്പ് തനിക്ക് എതിരെ പീഡന പരാതി നല്‍കിയിരുന്നു.ഇത് സംസാരിച്ച് ഒത്തുതീര്‍പ്പാക്കാനാണ് ലോഡ്ജില്‍ മുറിയെടുത്തതെന്നും സനൂഫ് പറഞ്ഞു.

സംസാരത്തിനിടെ വാക്കേറ്റം ഉണ്ടാവുകയും യുവതി ബഹളം വെച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും സനൂഫ് പറഞ്ഞതായാണ് വിവരം.

ഈമാസം 26-ന് ആണ് മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയെ എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ സുഹൃത്തായ പ്രതി സനൂഫ് ശ്വാസംമുട്ടിച്ചു കൊന്നത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ യുവാവ് കഴിഞ്ഞദിവസം ചെന്നൈ ആവടിയിലെ ഒരു ലോഡ്ജ് മുറിയില്‍ വെച്ച് അന്വേഷണസംഘത്തിന്റെ പിടിയിലാവുകയായിരുന്നു.

 

Latest