dileep case
വധ ഗൂഢാലോചന: എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയില്‍
കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അഡ്വ. ബി രാമന്‍ പിള്ള മുഖേന ഹരജി സമര്‍പ്പിച്ചത്.

കൊച്ചി | നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അഡ്വ. ബി രാമന്‍ പിള്ള മുഖേന ഹരജി സമര്‍പ്പിച്ചത്.
കേസ് കെട്ടിച്ചമച്ചതാണെന്നും ഇതുവരെ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറിക്കാനാണ് കേസ് കെട്ടിച്ചമച്ചതെന്നും ദിലീപ് ഹരജിയില്‍ ആരോപിക്കുന്നു. ഹരജി നാളെ പരിഗണിച്ചേക്കും.
ദിലീപ് വധഗൂഢാലോചന നടത്തിയതിന് താന്‍ സാക്ഷിയായെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. എന്നാല്‍, കേസില്‍ കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ദിലീപിനെ ക്രൈം ബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.