shaba shareef muder
നാട്ടുവൈദ്യന്റ കൊല: പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു
ചാലിയാര്‍ പുഴയുടെ എടവണ്ണ പാലത്തിനടത്തുകൊണ്ടുവാന്നാണ് തെളിവെടുപ്പ്

മലപ്പുറം നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുമായി പോലീസ് തെളിവെടുപ്പ് തുടരുന്നു. ചാലിയാര്‍ പുഴയുടെ എടവണ്ണ ഭാഗത്താണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. മുഖ്യ പ്രതി ഷൈബിന്‍ അശ്‌റഫ്, ഡ്രൈവറും കൂട്ടുപ്രതിയുമായ നിഷാദ് എന്നിവരെയാണ് രാവിലെ 10.30തോടെ തെളിവെടുപ്പിനായി എടവണ്ണ സീതി ഹാജി പാലത്തിലെത്തിച്ചത്. ഡി വൈ എസ് പി സാജു കെ എബ്രാഹം, നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി വിഷ്ണു, എടവണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ മജീദ്, തിരുവാലി ഫയര്‍ഫോഴ്‌സ് യൂണിറ്റ്, വിരലടയാള വിദഗ്ധര്‍ എന്നിവരുേെട നേതൃത്വത്തിലാണ് തെളിവെടുപ്പ്.
വലിയ സുരക്ഷ സന്നാഹങ്ങളോടെ, ബോട്ടുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് മൃതദേഹ അവശിഷ്ടത്തിനായി തിരച്ചില്‍ നടത്തുന്നത്. ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി ചാക്കിലാക്കി കാറില്‍ കൊണ്ടുവന്ന് എടവണ്ണ പാലത്തിന് സമീപം തള്ളുകയായിരുന്നുവെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.
പാലത്തിന്റെ മൂന്നാം തൂണിന് സമീപമാണ് മൃതുദേഹം തള്ളിയതെന്ന് മുഖ്യ പ്രതി ഷൈബിന്‍ അശറഫ് പറഞ്ഞിരുന്നു. നാളെ ഈ ഭാഗത്ത് നാവികസേനയുടെ തിരച്ചിലും നടക്കും.