Kerala
പോത്തന്‍കോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകം; പ്രതി പിടിയില്‍
പോത്തന്‍കോട് സ്വദേശി തൗഫീഖാണ് പിടിയിലായത്.
തിരുവനന്തപുരം| പോത്തന്‍കോട് കൊയ്ത്തൂര്‍കോണത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. പോത്തന്‍കോട് സ്വദേശി തൗഫീഖാണ് പിടിയിലായത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണിതെന്നാണ് പ്രാഥമിക നിഗമനം. പോത്തന്‍കോട് കൊയ്ത്തൂര്‍കോണം സ്വദേശി മണികണ്ഠ ഭവനില്‍ തങ്കമണി (69) ആണ് മരിച്ചത്. ഇന്ന് രാവിലെ തങ്കമണിയുടെ വീടിനോട് ചേര്‍ന്നുള്ള സഹോദരന്റെ വീടിന്റെ പിറകിലായാണ് മൃതദേഹം കണ്ടെത്തിയത്.
മുഖത്ത് മുറിവേറ്റ പാടുകളും ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി ശരീരത്തില്‍ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. ഇന്ന് രാവിലെ നാട്ടുകാരാണ് തങ്കമണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊലപാതക സാധ്യത മുന്‍നിര്‍ത്തി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.