Connect with us

arrest in murder case

പ്രവാസി യുവാവിന്റെ വധം: മുഖ്യപ്രതി പിടിയില്‍

സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ട മുഴുവന്‍ പ്രതികളും കസ്റ്റഡിയില്‍

Published

|

Last Updated

മലപ്പുറം |  പ്രവാസി യുവാവായ പാലക്കാട് അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി യഹിയ പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്നാണ് യഹിയയെ പോലീസ് പൊക്കിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ജലീല്‍ ജിദ്ദയില്‍ നിന്ന് സ്വര്‍ണക്കടത്ത് കരിയറായി നാട്ടിലെത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജലീലിനെ ഒരു സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്നുണ്ടായ മര്‍ദനത്തില്‍ കൊല്ലപ്പെട്ട ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം മുഖ്യപ്രതി യഹിയ മുങ്ങുകയായിരുന്നു. ജലീലിന്റെ ശരീരത്തിലുടനീളം മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു.

യഹിയ പിടിയിലായതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി പോലീസ് പറഞ്ഞു. കേസില്‍ നേരത്തെ അറസ്റ്റിലായ അലിമോന്‍, അല്‍ത്താഫ്, റഫീഖ്, അനസ് ബാബു, മണികണ്ഠന്‍ എന്നിവരില്‍ മൂന്നുപേര്‍ മുമ്പും സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

 

 

 

 

Latest