Connect with us

Kerala

ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഇ പി ജയരാജന്‍

സമൂഹമാധ്യമങ്ങളിലെല്ലാം പാര്‍ട്ടി വിരുദ്ധ നിലപാടാണ് ഇയാള്‍ സ്വീകരിക്കുന്നത്

Published

|

Last Updated

കണ്ണൂര്‍  | സി പി എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോ വയലില്‍ പി വി സത്യനാഥിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അഭിലാഷിന് പാര്‍ട്ടിയുമായി ഇപ്പോള്‍ ഒരു ബന്ധമില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ക്രിമിനല്‍ സ്വഭാവം മനസിലാക്കിയപ്പോള്‍ അഭിലാഷിനെ ആറ് വര്‍ഷം മുമ്പ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു

ദുബൈയിലേക്ക് പോയ ഇയാള്‍ ആറ് മാസം മുമ്പാണ് ഇയാള്‍ തിരിച്ചെത്തിയത്. ഇതിന് ശേഷം സമൂഹമാധ്യമങ്ങളിലെല്ലാം പാര്‍ട്ടി വിരുദ്ധ നിലപാടാണ് ഇയാള്‍ സ്വീകരിക്കുന്നത്. കൊലപാതകത്തിന് കാരണം പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. കൊലപാതകം ആസൂത്രിതമാണെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി

വ്യാഴാഴ്ച രാത്രി 10നാണ് സത്യനാഥിനെ വെട്ടിക്കൊലപ്പെടുത്തിയത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്ര ഓഫീസിന് സമീപത്തു വെച്ചാണു കൊലപാതകം. പെരുവട്ടൂര്‍ പുറത്താന സ്വദേശി അഭിലാഷ് മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിനും പുറത്തും നാല് വെട്ടേറ്റ സത്യനാഥിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അഭിലാഷ് പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുന്‍ ബ്രാഞ്ച് കമ്മറ്റി അംഗവും നഗരസഭയിലെ താല്‍കാലിക ഡ്രൈവറുമായിരുന്നു അഭിലാഷ്.

 

Latest