Connect with us

cpim local secretery murder

ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; പ്രതികള്‍ ബി ജെ പി പ്രവര്‍ത്തകര്‍ തന്നെയെന്ന് എഫ് ഐ ആര്‍

പ്രതികള്‍ക്ക് ലോക്കല്‍ സെക്രട്ടറിയോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നെന്നും എഫ് ഐ ആറിലുണ്ട്

Published

|

Last Updated

പത്തനംതിട്ട | തിരുവല്ലയിലെ സി പി ഐ എം ലോക്കല്‍ സെക്രട്ടറിയുടെ മരണത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ അഞ്ചുപേരും ബി ജെ പി പ്രവര്‍ത്തകരെന്ന് പോലീസ്. കേസന്വേഷിക്കുന്ന പോലീസ് സംഘം രേഖപ്പെടുത്തിയ എഫ് ഐ ആറിലാണ് പ്രതികള്‍ ബി ജെ പി പ്രവര്‍ത്തകരാണെന്ന് പോലീസ് പറയുന്നത്. പ്രതികള്‍ക്ക് ലോക്കല്‍ സെക്രട്ടറിയോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നെന്നും എഫ് ഐ ആറിലുണ്ട്.

സന്ദീപിനോടുള്ള മുന്‍വൈരാഗ്യം മൂലമാണ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് ആക്രമിച്ചതെന്നും എഫ് ഐ ആറില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

നേരത്തെ വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പോലീസ് പറഞ്ഞിരുന്നത്. അഞ്ച് പ്രതികളില്‍ ഒരാള്‍ക്ക് മാത്രമേ പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളൂ എന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍, ഇതില്‍ കടുത്ത അതൃപ്തി സി പി ഐ എം നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ ഐ ആര്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

---- facebook comment plugin here -----

Latest