Connect with us

Kerala

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; ഒരാള്‍കൂടി പിടിയില്‍

കൊടുംക്രിമിനലായ പ്രതിയെ തമിഴ്‌നാട് വിരുതനഗര്‍ ശ്രീവള്ളിനഗറില്‍ നിന്നാണ് പത്തനംതിട്ട ഡി വൈ എസ് പിയുടെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്

Published

|

Last Updated

പത്തനംതിട്ട |  മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി മുത്തുകുമാരനെ (24) തമിഴ്‌നാട്ടിലെ ഒളിസങ്കേതത്തില്‍ നിന്ന് പത്തനംതിട്ട പോലിസ് അറസ്റ്റ് ചെയ്തു.കൊടുംക്രിമിനലായ പ്രതിയെ തമിഴ്‌നാട് വിരുതനഗര്‍ ശ്രീവള്ളിനഗറില്‍ നിന്നാണ് പത്തനംതിട്ട ഡി വൈ എസ് പിയുടെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ അഞ്ച് പ്രതികളും പിടിയിലായി. മുത്തുകുമാരനുമായി പോലീസ് സംഭവ സ്ഥലത്ത് ഇന്ന് തെളിവെടുപ്പ് നടത്തും.

മൈലപ്ര പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണി (73) കഴിഞ്ഞ 30ന് പട്ടാപ്പകലാണ് കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപ്പെടുത്തിയത്. 9 പവന്റെ സ്വര്‍ണ മാലയും കടയില്‍ സൂക്ഷിച്ച 50000 രൂപയും അപഹരിച്ചു. കേസില്‍ തമിഴ്‌നാട്ടുകാരും പ്രധാന പ്രതികളുമായ മുരുകന്‍, സുബ്രഹ്മണ്യന്‍ എന്നിവരും പത്തനംതിട്ട സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ഹാരിബ് ,പത്തനംതിട്ട സ്വദേശി നിയാസ് എന്നിവരാണ് നേരത്തെ പിടിയിലായത്.

കൊലപാതകത്തില്‍ നിര്‍ണായക തെളിവ് ആയ വ്യാപാരിയുടെ കടയിലെ സി സി ടി വി ഹാര്‍ഡ് ഡിസ്‌ക് കഴിഞ്ഞ ദിവസം അച്ചന്‍കോവില്‍ ആറ്റില്‍ നിന്ന് കണ്ടെടുത്തിരുന്നു. കൊല നടത്തിയ പ്രതികള്‍ സി സി ടി വി ക്യാമറകള്‍ തകര്‍ത്ത്ഹാര്‍ഡ് ഡിസ്‌കും എടുത്തു കൊണ്ട് പോകുകയിരുന്നു. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പോലിസ് തെളിവെടുപ്പ് തുടരുന്നതിനിടെയാണ് അവസാന പ്രതിയും പിടിയിലായത്.

 

Latest