Connect with us

trissur murder

വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൊലപാതകം; അസം സ്വദേശി അറസ്റ്റില്‍

തലക്ക് കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയതായി സംശയം

Published

|

Last Updated

തൃശ്ശൂര്‍ | വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. കൊലപാതക കേസില്‍

അസം ഗുവാഹട്ടി സ്വദേശിയായ ബാറുല്‍ ഇസ്ലാം എന്ന 25വയസുകാരന്‍ പിടിയിലായി.
തിങ്കളാഴ്ചയാണ് ചാലക്കുടി ആനമല ജങ്ഷനു സമീപം ഒഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ റിട്ടയേര്‍ഡ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കല്ലേറ്റുംകര സ്വദേശി സെയ്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയില്‍ കല്ല് പോലുള്ള വസ്തു കൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ചതും ശ്വാസംമുട്ടിച്ചതുമാണ് മരണകാരണമെന്നു വ്യക്തമായിരുന്നു.

മരിച്ച നിലയില്‍ സെയ്തിനെ കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് അധികൃതര്‍ വിശദമായ പരിശോധന നടത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടിയത്. ചോദ്യം ചെയ്യലിനുശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.

 

Latest