Connect with us

Kerala

എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്കും

കെ എസ് യു ഭ്രാന്ത് പിടിച്ച അക്രമിസംഘത്തെപ്പോലെയാണെന്നും സച്ചിന്‍ദേവ്

Published

|

Last Updated

കോഴിക്കോട്  | ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ്. കൊലപാതകം ആസൂത്രിതമാണ്. പോലീസ് ഇതില്‍ ശക്തമായ അന്വേഷണം നടത്തണം.

അതിഭീകരമാംവിധമുള്ള അക്രമമാണ് കേരളത്തിലെ ഓരോ ക്യാമ്പസുകളിലും വിവിധ ഘട്ടങ്ങളിലായി കെ എസ് യുവിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാവിധ സഹായവും ചെയ്തുകൊടുക്കുന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുറത്തുനിന്ന് സംഘടിതമായി മാരകായുധങ്ങളുമായി ക്യാമ്പസിനകത്ത് അതിക്രമിച്ച് കയറുകയും വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. കെ എസ് യു ഭ്രാന്ത് പിടിച്ച അക്രമിസംഘത്തെപ്പോലെയാണെന്നും സച്ചിന്‍ദേവ് പറഞ്ഞു

Latest