Connect with us

National

വിദ്യാര്‍ഥികളുടെ കൊലപാതകം: അറസ്റ്റിനെതിരെ പ്രതിഷേധവുമായി കുക്കി വിഭാഗം, ചുരാചന്ദ്പൂര്‍ അടച്ചുപൂട്ടി

ഇവിടെ ഇന്റര്‍നെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി.

Published

|

Last Updated

ഇംഫാല്‍ |  മണിപ്പൂരില്‍ മെയ്‌തെയ് വിഭാഗക്കാരായ വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധവുമായി കുക്കി വിഭാഗം. എന്‍ഐഎ, സിബിഐ സംഘങ്ങള്‍ അറസ്റ്റ് ചെയ്ത് ഏഴ് പേരെയും വിട്ടയക്കണമെന്നാണ് ഇവരുടെ ആവശ്യം.

പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതേ തുടര്‍ന്ന് ചുരാചന്ദ്പൂര്‍ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി. ഇവിടെ ഇന്റര്‍നെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി.

 

Latest